കണ്ണൂര്‍: എ ടിഎം കാര്‍ഡില്‍ നിന്ന് പണം തട്ടാന്‍ ശ്രമം. തളിപ്പറമ്പ് സ്വദേശിപ്രീയേഷ് കുമാറിന്റെ എടിഎം കാര്‍ഡില്‍ നിന്നുമാണ് പണം തട്ടാന്‍ ശ്രമം നടന്നത്. ഫോണില്‍ വിളിച്ചായിരുന്നു ശ്രമം.
ആര്‍ ബി ഐയുടെ മുംബൈ ഓഫീസില്‍ നിന്നാണെന്നും, പറഞ്ഞെത്തിയ കോളില്‍ ആധാര്‍ നമ്പര്‍ ചോദിക്കുകയും പിന്നീട് അക്കൗണ്ട് നമ്പറുകളുമായി ആധാര്‍ ലിങ്ക് ചെയ്തില്ല എന്നും ഇപ്പോള്‍ ഒരു ഒ ടി പി നമ്പര്‍ വരുമെന്നും അത് തന്നാല്‍ അക്കൗണ്ട് ലിങ്ക് ചെയ്ത് തരാമെന്നും പറയുകയായിരുന്നെന്ന് പ്രീയേഷ് പറഞ്ഞു.
തട്ടിപ്പ് മനസിലാക്കിയ പ്രീയേഷ് തര്‍ക്കിച്ചപ്പോള്‍ ഫോണ്‍ വിളിച്ചയാള്‍ അക്കൗണ്ട് ക്ലോസ് ചെയുകയാണെന്നും പറഞ്ഞു മെസ്സേജും അയക്കുകയും, മെസ്സേജ് മുഴുവന്‍ അക്ഷര തെറ്റോടു കൂടിയതായിരുന്നുവെന്നും പ്രീയേഷ് പറയുന്നു.