കൊച്ചി: എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ നടന്ന എടിഎം കവര്‍ച്ചാ ശ്രമം നടത്തിയ കേസില്‍ പിടികൂടിയ പ്രതികളെ കേരളത്തില്‍ എത്തിച്ചു. മൂന്നുപേരെയാണു പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. മോഷണത്തിനുശേഷം ഹരിയാന ഷിക്കപ്പുര്‍ മേവാത്തിലേക്കു കടന്ന സംഘത്തിലെ മുഖ്യപ്രതികളായ രാജസ്ഥാന്‍ സ്വദേശി പപ്പി മിയോ, ഹനീഫ്, നസീം ഖാന്‍ എന്നിവരാണു അറസ്റ്റിലായത്.
ഫനീഫ്, നസീം ഖാന്‍ എന്നിവരെയാണ് കോട്ടയത്ത് ചങ്ങനാശേരിയില്‍ എത്തിച്ചിരിക്കുന്നത്. ഇവിടെനിന്നും ഇവരെ ഏറ്റുമാനൂരിലെ പോലീസിന്റെ ഹൈടെക് സെല്ലില്‍ എത്തിച്ച് ചോദ്യം ചെയ്യുമെന്നാണ് വിവരം.