തൃശൂര്‍: ജില്ലയില്‍ വീണ്ടും എ.ടി.എം കവര്‍ച്ചാശ്രമം. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടിയിലുള്ള എസ്.ബി.ഐയുടെ എ.ടി.എമ്മാണ് മോഷ്ടാക്കള്‍ തകര്‍ത്തത്. എ.ടി.എമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടോയെന്ന കാര്യം അറിവായിട്ടില്ല. ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പൊലീസും പരിശോധന നടത്തുന്നുണ്ട്.