ഗ്യാസ് കട്ടറുപയോഗിച്ച്‌ എടിഎം കവർച്ചാ ശ്രമം ; അയല്‍വാസികള്‍ ഉണര്‍ന്നതിനാല്‍ ശ്രമം ഉപേക്ഷിച്ച് മുങ്ങി

തൃശ്ശൂ‌‌‌ർ : പഴയന്നൂർ, കൊണ്ടാഴി പറമേൽപ്പടിയിലുള്ള എസ്ബിഐ എടിഎമ്മിൽ മോഷണം നടത്താൻ ശ്രമം. പുലർച്ചെ 2.35ഓടെയായിരുന്നു എടിഎമ്മിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് മോഷണം നടത്താൻ ശ്രമം നടന്നത്.

അയല്‍വാസികള്‍ ഉണര്‍ന്നതിനാല്‍ മോഷ്ടാക്കള്‍ ശ്രമം ഉപേക്ഷിച്ച് മടങ്ങി. രക്ഷപ്പെടുന്നതിനിടെ കാര്‍ കുഴിയില്‍ വീണതിനാല്‍ കാര്‍ ഉപേക്ഷിച്ച് മോഷ്ടാക്കള്‍ മുങ്ങി.

മോഷ്ടാക്കൾ വന്നുവെന്ന് കരുതുന്ന വാഗണാർ കാർ സമീപ പ്രദേശത്ത് നിന്ന കണ്ടെത്തിയിട്ടുണ്ട്. കാർ വഴിവക്കിലെ ചളിയിൽ കുടുങ്ങിയതോടെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് നിഗമനം. എടിഎമ്മിൽ നിന്ന് പണം നഷ്ടപ്പെട്ടുവോ എന്ന കാര്യത്തിൽ വ്യക്ത വന്നിട്ടില്ല സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്.

Top