മലപ്പുറത്ത് എടിഎമ്മില്‍ കവര്‍ച്ചാശ്രമം; അലാറം അടിച്ചതോടെ ഓടി രക്ഷപ്പെട്ട് മോഷ്ടാവ്

മലപ്പുറം: ചങ്ങരംകുളം സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയുടെ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം. നരണിപ്പുഴ റോഡിലുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖക്ക് സമീപത്ത് പ്രവര്‍ത്തിക്കുന്ന എടിഎമ്മില്‍ ആണ് ഞായറാഴ്ച പുലര്‍ച്ചെയോടെ മോഷണ ശ്രമം നടന്നത്. പുലര്‍ച്ചെ 1.45 -ഓടെ നൈറ്റ് ഓഫീസര്‍ എ ടി എമ്മിലെ ബുക്കില്‍ ഒപ്പുവച്ചു പോയതിന് ശേഷമാണ് സംഭവം.

മുഖംമൂടി ധരിച്ച് എത്തിയ മോഷ്ടാവ് എടിഎം തുറക്കാന്‍ ശ്രമിച്ചതില്‍ അലാറം മുഴങ്ങുകയായിരുന്നു. ഇതോടെ ശ്രമം ഉപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ ബാങ്ക് ആധികൃതര്‍ നല്‍കിയ പരാതിയില്‍ ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Top