ഇടുക്കിയില്‍ എടിഎം തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമം; ആറു പേര്‍ പിടിയില്‍

ഇടുക്കി: ഇടുക്കിയില്‍ കേരള ഗ്രാമീണ ബാങ്കിന്റെ എടിഎം തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമിച്ച ആറു പേര്‍ പിടിയിലായി.

തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയില്‍ കാഞ്ഞാറില്‍ നിന്നും വാഗമണ്ണിലേയ്ക്ക് തിരിയുന്ന ജംഗ്ഷന് സമീപമുള്ള എടിഎം തകര്‍ക്കുവാനാണ് പ്രതികള്‍ ശ്രമിച്ചത്.

സംഘത്തിലെ രണ്ടുപേര്‍ സഹോദരങ്ങളും ഒരാള്‍ പിതൃസഹോദരപുത്രനും മറ്റ് രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരുമാണ്.

കോടിക്കുളം വെള്ളംചിറ കുന്നുംപുറത്ത് ഷിജിന്‍ (28), പിതൃസഹോദര പുത്രനായ വാഴത്തോപ്പ് പേപ്പാറ കുന്നുംപുറത്ത് അജിത്ത്(20), അങ്കമാലി സ്വദേശികളായ മാപ്പാലശേരി പോതയില്‍ ഏലിയാസ്(19), ചെറിയമാപ്പാലശേരി ചീരേത്ത് മനു (23) എന്നിവരെയും പ്രായപൂര്‍ത്തിയാവാത്ത രണ്ടു പേരെയുമാണ് പൊലീസ് പിടികൂടിയത്.

Top