കൊച്ചി: കഴിഞ്ഞ ദിവസം സംസ്ഥാനത്ത് എടിഎം കുത്തി തുറന്ന് ലക്ഷങ്ങള്‍ കവര്‍ന്ന കേസ് പ്രത്യേക സ്ക്വാഡ് അന്വേഷിക്കും.
കേസ് അന്വേഷണത്തിന് ഡല്‍ഹി, തമിഴ്നാട് പൊലീസ് സേനയുടെ സഹായവും തേടിയിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണ സംഘം കൊച്ചിയില്‍ യോഗം ചേരുകയാണ്. മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരിക്കും അന്വേഷണം നടത്തുന്നത്.
വിരലടയാളം നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയ്ക്ക് കൈമാറിയിട്ടുണ്ട്. കവര്‍ച്ചയ്ക്ക് പിന്നില്‍ പ്രൊഫഷണല്‍ സംഘമാണെന്നാണ് പൊലീസ് പറയുന്നത്. അടുത്തിടെ ജയില്‍ മോചിതരായ മോഷ്ടാക്കളുടെ വിവരവും പൊലീസ് ശേഖരിക്കുന്നുണ്ട്. തൃശൂരിലും കൊച്ചിയിലും എടിഎം കൗണ്ടറുകള്‍ തകര്‍ത്ത് 35 ലക്ഷം രൂപയോളമാണ് സംഘം കവര്‍ന്നത്.