ATM robbery; Police will provide notice to Interpol

തിരുവനന്തപുരം: എ ടി എം തട്ടിപ്പ് കേസില്‍ ഇന്റര്‍പോളിന് പര്‍പ്പിള്‍ കോര്‍ണര്‍ നോട്ടീസ് നല്‍കുമെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ. തട്ടിപ്പ് സംഘത്തിന്റെ അന്താരാഷ്ട്ര ബന്ധം സംബന്ധിച്ച തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണിത്.

സമാനമായ തട്ടിപ്പ് മറ്റ് രാജ്യങ്ങളിലും നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് നോട്ടീസ് നല്‍കുന്നതെന്നും ഡി ജി പി പറഞ്ഞു.

കേസന്വേഷണത്തിന് അന്തരാഷ്ട്ര സഹായം ആവശ്യമാണെന്ന നിഗമനത്തിലാണ് പോലീസ്. പ്രതികള്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്നകാര്യവും പോലീസ് പരിശോധിച്ച് വരികയാണ്. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് ഡി ജി പി വ്യക്തമാക്കി.

തിരുവനന്തപുരം ആല്‍ത്തറ ജങ്ഷനിലെ എ ടി എം കൗണ്ടറില്‍ നിന്നും ശേഖരിച്ച വിവരങ്ങല്‍ ഉപയോഗിച്ച് റുമാനിയന്‍ സംഘം ഏഴ് ലക്ഷത്തോളം രൂപയാണ് സംസ്ഥാനത്തുനിന്ന് തട്ടിയെടുത്തത്. 450 പേരുടെ വിവരങ്ങള്‍ ഇവര്‍ എ ടി എം കൗണ്ടറില്‍ നിന്ന് ശേഖരിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. തട്ടിപ്പിന് അന്തരാഷ്ട്ര ബന്ധമുണ്ടെന്ന് ഡി ജി പി നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.

Top