തിരുവനന്തപുരം: ആല്‍ത്തറ ജങ്ഷനില്‍ നിന്ന എ.ടി.എം തട്ടിപ്പിനുപയോഗിച്ച സാങ്കേതികവിദ്യ തിരിച്ചറിഞ്ഞു. സ്‌കിമ്മര്‍ ഉപകരണമല്ല തട്ടിപ്പിന് ഉപയോഗിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.
എ.ടി.എം മെഷീന്‍ ഹാക്കിങാണ് നടന്നതെന്നാണ് പുതിയ കണ്ടെത്തല്‍. അക്കൗണ്ടുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ചോര്‍ത്തിയതായി പോലീസ് സംശയിക്കുന്നുണ്ട്. എ.ടി.എംല്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ബാങ്കിലേക്ക് മെഷീന്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്ന വിവരങ്ങളാണ് ചോര്‍ത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
പ്രതികള്‍ക്കെതിരേ റെഡ്, പര്‍പ്പിള്‍ നോട്ടീസുകള്‍ പുറപ്പെടുവിക്കണമെന്ന് കാണിച്ച് സംസ്ഥാന പോലീസ് ഇന്റര്‍പോളിനോട് നോട്ടീസയച്ചു.
ആല്‍ത്തറ ജങ്ഷനിലെ എ.ടി.എം കൗണ്ടറില്‍ നിന്നും ശേഖരിച്ച വിവരങ്ങല്‍ ഉപയോഗിച്ച് റുമാനിയന്‍ സംഘം ഏഴ് ലക്ഷത്തോളം രൂപയാണ് സംസ്ഥാനത്തുനിന്ന് തട്ടിയെടുത്തത്.
എ.ടി.എം കൗണ്ടറില്‍ നിന്ന് 450 പേരുടെ വിവരങ്ങള്‍ ഇവര്‍ ശേഖരിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. തട്ടിപ്പിന് അന്തരാഷ്ട്ര ബന്ധമുണ്ടെന്ന് ഡി.ജി.പി നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.