ATM ROBERRY accused Gabriel Maria – court

മുംബൈ: തിരുവനന്തപുരത്തെ എടിഎമ്മുകളില്‍നിന്നു പണം തട്ടിയ കേസില്‍ അറസ്റ്റിലായ റുമേനിയക്കാരന്‍ ഗബ്രിയേല്‍ മരിയനെ കോടതിയില്‍ ഹാജരാക്കി.

മുംബൈ ബേലാപുര്‍ കോടതിയിലാണു ഹാജരാക്കിയത്. കേസില്‍ നാലു പ്രതികളാണുള്ളതെന്നു പൊലീസ് സ്ഥിരീകരിച്ചു. രണ്ടു പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്.

ഗബ്രിയേല്‍ മരിയനെക്കൂടാതെ കിസ്ത്യന്‍ വിക്ടര്‍, ബോഗ്ഡീന്‍ ഫ്‌ളോറിയന്‍ എന്നിവരാണ് പിടിയിലായത്. ഇവരെയും കോടതിയില്‍ ഹാജരാക്കും.

ഇയോണ്‍ ഫ്‌ളോറിന്‍ എന്നയാളാണ് സംഭവത്തില്‍ ഉള്‍പ്പെട്ട നാലാമന്‍. ഇയോള്‍ ഖത്തറിലേക്കു കടന്നതായി സൂചനയുണ്ട്. കേരള പൊലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു മൂന്നുപേരെ മുംബൈ പൊലീസ് പിടികൂടിയത്.

എടിഎമ്മില്‍ കാര്‍ഡ് ഇടുന്ന സ്ഥലത്തു വ്യാജസ്ലോട്ട് നിര്‍മിച്ചാണു വിവരങ്ങള്‍ ചോര്‍ത്തിയതെന്നു ഗബ്രിയേല്‍ അന്വേഷണസംഘത്തോടു സമ്മതിച്ചു.
കൗണ്ടറില്‍ തട്ടിപ്പു സംഘം സ്ഥാപിച്ചിരിക്കുന്ന കാമറയിലൂടെ ഇടപാടുകാരുടെ പിന്‍ നമ്പര്‍ പകര്‍ത്തും. പിന്നീട് വ്യാജസ്ലോട്ടില്‍നിന്നു ലഭിക്കുന്ന കാര്‍ഡ് നമ്പരും പിന്‍ നമ്പരും ചേര്‍ത്ത് തട്ടിപ്പു നടത്തുകയായിരുന്നു.

ഇത്തരത്തില്‍ കിട്ടുന്ന കാര്‍ഡ് നമ്പര്‍ ഉപയോഗിച്ചു വ്യാജ എടിഎം കാര്‍ഡുണ്ടാക്കി കാമറയില്‍നിന്നു പിന്‍ നമ്പര്‍ അടിക്കുന്നതു കണ്ടെത്തി പണം പിന്‍വലിക്കുകയായിരുന്നു രീതിയെന്നും ഗബ്രിയേല്‍ പറഞ്ഞു.

Top