ചണ്ഡീഗഡ്: കവര്‍ച്ച നടത്താന്‍ സാധിക്കാതെ വന്നപ്പോള്‍ എടിഎമ്മിന് കള്ളന്മാര്‍ തീയിട്ടു. ഹരിയാനയിലെ റോഹ്ട്ടക്കിലെ എടിഎമ്മാണ് കള്ളന്മാര്‍ കത്തിച്ചത്.
ഗാന്ധി ക്യാമ്പ് പ്രദേശത്തുള്ള എസ്ബിഐ എടിഎം കവര്‍ച്ച ചെയ്യുകയായിരുന്നു കള്ളന്മാരുടെ ലക്ഷ്യം. കവര്‍ച്ചക്കെത്തിയവര്‍ എടിഎമ്മിന്റെ സെക്യൂരിറ്റിയെ തടഞ്ഞു വയ്ക്കുകയും എടിഎം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ഇത് സാധിക്കാതെ വന്നപ്പോഴാണ് കള്ളന്മാര്‍ എടിഎമ്മിന് തീയിട്ടത്.പൊലീസ് അന്വേഷണം ആരംഭിച്ചു.