ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ഗുഡ്ഗാവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കൂടാതെ മാലിന്യം കത്തിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുകമഞ്ഞ് കുറയാത്തതിനേത്തുടര്‍ന്ന് വിഷയത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ടു ചേര്‍ന്ന അടിയന്തര മന്ത്രിസഭായോഗത്തിനു ശേഷമായിരുന്നു മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ നടപടികള്‍ പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും അഞ്ചു ദിവസത്തേക്ക് നിര്‍ത്തിവയ്ക്കാനും സ്‌കൂളുകള്‍ മൂന്നു ദിവസത്തേക്ക് അടച്ചിടാനും തീരുമാനിച്ചിരുന്നു. ആശുപത്രിയടക്കമുള്ള അത്യാവശ്യ ഉപയോഗങ്ങള്‍ക്കല്ലാതെ ഡീസല്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കരുതെന്നും കേജരിവാള്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് ഗുഡ്ഗാവില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.