പാക് ചാരസംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്ഐ) ഏജന്‍സിക്ക് യുദ്ധവിമാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡ് ജീവനക്കാരന്‍ പിടിയില്‍. 41കാരനായ ദീപക് ശിര്‍സാത്ത് എന്നയാളെ ആണ് മഹാരാഷ്ട്ര ആന്റി ടെററിസം സ്‌ക്വാഡ് പിടികൂടിയത്. എച്ച്എഎല്ലില്‍ അസിസ്റ്റന്റ് സൂപ്പര്‍ വൈസറായി ജോലി ചെയ്ത് വരികയാണ് ദീപക്. നാസിക്കിലെ വിമാന നിര്‍മാണ യൂണിറ്റിനെപ്പറ്റിയുള്ള വിവരങ്ങളും ഇയാള്‍ പങ്കുവെച്ചു എന്ന് സ്‌ക്വാഡ് അറിയിച്ചു.
വാട്‌സപ്പിലൂടെയാണ് ദീപക് പാക് ചാര സംഘടനയായ ഐഎസ്ഐയ്ക്ക് വിവരങ്ങള്‍ കൈമാറിയത്. നാസിക്കിലെ വിമാന നിര്‍മ്മാണ യൂണിറ്റില്‍ ക്വാളിറ്റി കണ്ട്രോളറായി ജോലി ചെയ്തു കൊണ്ടിരുന്ന ദീപക് കുറച്ച് കാലങ്ങളായി നിരീക്ഷണത്തിലായിരുന്നു. പൊലീസ്, എടിഎസ്, മിലിട്ടറി ഇന്റലിജന്‍സ് തുടങ്ങിയവരൊക്കെ ദീപക്കിനെ നിരീക്ഷിച്ചുവരികയായിരുന്നു.