രവി പൂജാരിയെ കേരളത്തില്‍ എത്തിച്ച് ചോദ്യം ചെയ്യും

അധോലോക കുറ്റവാളി രവി പൂജാരിയെ കേരളത്തില്‍ എത്തിച്ച് ചോദ്യം ചെയ്യാന്‍ ഭീകര വിരുദ്ധ സ്‌ക്വാഡ് കര്‍ണാടക കോടതിയില്‍ അപേക്ഷ നല്‍കും. കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ അടക്കം രവി പൂജാരിയെ ചോദ്യം ചെയ്യും. നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറില്‍ നടന്ന വെടിവെയ്പ്പ് രവി പൂജാരിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണ് നടത്തിയതെന്നായിരുന്നു അന്വേഷണ സംഘം കണ്ടെത്തിയത്.

കൊച്ചി പനമ്പള്ളി നഗറില്‍ സ്ഥിതി ചെയ്യുന്ന ബ്യൂട്ടി പാര്‍ലറില്‍ 2018 ഡിസംബറിലാണ് വെടിവയ്പ് നടന്നത്. കൂടാതെ രവി പൂജാരിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭീകര വിരുദ്ധ സ്‌ക്വാഡാണ് ഈ കേസുകള്‍ അന്വേഷിക്കുന്നത്. രവി പൂജാരിയുടെ പങ്ക് വ്യക്തമാകുന്നതിന് വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനായാണ് രവി പൂജാരിയെ കേരളത്തിലെത്തിക്കാന്‍ ശ്രമം നടക്കുന്നത്.

Top