കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് രോഗിയുമായി പോയ 108 ആംബുലന്‍സിന് നേരെ മദ്യപിച്ചെത്തിയ സംഘത്തിന്റെ ആക്രമണം. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന വഴി കരുവഞ്ചാലില്‍ വെച്ചാണ് നാല് പേരടങ്ങുന്ന സംഘം ആക്രമിച്ചെന്നാണ് പരാതി. രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. അക്രമി സംഘം വനിതാ ജീവനക്കാരിയെ അസഭ്യം പറയുകയും പുറകിലെ ഡോര്‍ തുറന്ന് രോഗികളുടെ ഫോട്ടോ എടുക്കുകയും വാഹനത്തിന്റെ കാറ്റ് പകുതി അഴിച്ചു വിടുകയും ചെയ്തു. ആംബുലന്‍സ് പൈലറ്റ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആലക്കോട് പൊലീസ് സ്ഥലത്തെത്തി.