വയനാട്: പോക്സോ കേസ് അതിജീവിതയെ കയ്യേറ്റം ചെയ്ത കേസിൽ അമ്പലവയൽ എഎസ്ഐക്ക് എതിരെ നടപടി. അമ്പലവയൽ ഗ്രേഡ് എഎസ്ഐ ടിജി ബാബുവിനെ സസ്പെൻഡ് ചെയ്തു. എഎസ്ഐക്കെതിരെ പോക്സോ നിയമ പ്രകാരം കേസ് എടുത്തു.
പതിനേഴുകാരിയായ പട്ടികവിഭാഗക്കാരിയോട് മോശമായി പെരുമാറിയതിനാണ് നടപടി. വയനാട് എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിഐജി രാഹുൽ ആർ നായർ സസ്പെൻഷന് ഉത്തരവ് ഇട്ടു. അമ്പലവയൽ സ്റ്റേഷൻ എസ്ഐ സോബിനും, ഡബ്യൂസിപിഒ പ്രജുഷക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.