പോത്തുകളെ വാഹനത്തില്‍ കൊണ്ടുപോയ സംഘത്തിനു നേരെ മര്‍ദ്ദനം

ന്യൂഡല്‍ഹി: ബാബ ഹരിദാസ് നഗറില്‍ പോത്തുകളെ വാഹനത്തില്‍ കൊണ്ടുപോയ ആറുപേര്‍ക്കു നേരെ അജ്ഞാത സംഘത്തിന്റെ മര്‍ദ്ദനം.

വാഹനത്തിനു നേരെ അക്രമികള്‍ കല്ലെടുത്ത് എറിയുകയും പോത്തുകളെ കെട്ടഴിച്ച് വിടുകയും ചെയ്തു.

അലി ജാന്‍ (40) എന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഗോ സംരക്ഷണത്തിന്റെ പേരില്‍ അതിക്രമങ്ങള്‍ ഉണ്ടാകുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി വിമര്‍ശം നടത്തിയിട്ടും ഇത്തരം സംഭവങ്ങള്‍ വീണ്ടും അരങ്ങേറുകയാണ്.

Top