യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം

കണ്ണൂർ: പേരാമ്പ്രയ്ക്കടുത്ത് നൊച്ചാട് യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം. രത്രി 11ഓടെ വീടിന് നേരെ പെട്രോൾ ബോംബ് എറിയുകയായിരുന്നു. യൂത്ത് കോൺഗ്രസ് നൊച്ചാട് മണ്ഡലം വൈസ് പ്രസിഡന്റ് വി പി നസീറിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ വീട്ടിൽ നിർത്തിയിട്ട ബൈക്കിന് തീപ്പിടിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നിൽ സിപിഐഎം ആണെന്നാണ് കോൺഗ്രസ് ആരോപണം.

അതേസമയം കോഴഞ്ചേരിയിൽ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു. സിപിഐഎം കോഴഞ്ചേരി ലോക്കൽ കമ്മിറ്റിയംഗവും ഷോപ്പ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്മന്റ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റും ഡിവൈഎഫ്‌ഐ ബ്ലോക് വൈസ് പ്രസിഡന്റുമായ നൈജിൽ കെ ജോണിക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നാണ് സിപിഐഎം ആരോപണം.

Top