കോട്ടയം: കോട്ടയത്ത് ആറ് കുടുംബങ്ങള്‍ അക്രമികളെ ഭയന്ന് പള്ളിയില്‍ കഴിയുന്നു. പത്താമുട്ടം കൂമ്പാടി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളിയില്‍ കയറി കരോള്‍ സംഘത്തെ ആക്രമിച്ചവര്‍ ഇപ്പോഴും ഭീഷണിപ്പെടുത്തുന്നുവെന്നാണ് ഇവര്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് ഏഴ് പേര്‍ അറസ്റ്റിലായെങ്കിലും കോടതി ഇവരെ ജാമ്യത്തില്‍ വിടുകയായിരുന്നു.
കഴിഞ്ഞ 23നായിരുന്നു സംഭവം. 43 പേരടങ്ങുന്ന കരോള്‍ സംഘം വീടുകളില്‍ കയറുന്നതിനിടെ ഒരു സംഘം അതിക്രമിച്ച് ഇവര്‍ക്കൊപ്പം എത്തിയിരുന്നു. ഇതു ചോദ്യം ചെയ്തതോടെ അതിക്രമിച്ച് എത്തിയ സംഘം പെണ്‍കുട്ടികളെ ഉപദ്രവിക്കുകയും നഗ്‌നത പ്രദര്‍ശിപ്പിച്ച് അപമാനിക്കുകയും ചെയ്തുവെന്നാണ് പള്ളി ഭാരവാഹികള്‍ ആരോപിക്കുന്നത്.
പിന്നീട് പള്ളിയിലെത്തി ഭക്ഷണം കഴിക്കുന്നതിനിടയില്‍ 50 തോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വടിവാളും കല്ലുമായി എത്തി ആക്രമിച്ചെന്നും പള്ളി ഭാരവാഹികള്‍ പറയുന്നു.