പാകിസ്താന്‍: പാക്കിസ്ഥാനിലെ കാര്‍ഷിക സര്‍വ്വകലാശാലയിലുണ്ടായ ആക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെടുകയും. 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ആക്രമണത്തില്‍ നാലു ഭീകരര്‍ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു.
പെഷവാറിലെ കാര്‍ഷിക ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്ക് ആക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് വടക്കു-പടിഞ്ഞാറന്‍ നഗരത്തിലെ പൊലിസ് തലവന്‍ താഹിര്‍ ഖാന്‍ വ്യക്തമാക്കി.
പൊലീസും, ആര്‍മിയും ക്യാമ്പസില്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും തഹിര്‍ ഖാന്‍ അറിയിച്ചു.
ആക്രമണത്തില്‍ പരിക്കേറ്റ 16 പേരെ ഖൈബര്‍ ടീച്ചിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുപേരുടെ നില ഗുരുതരമാണ്.
താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഇന്റര്‍സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) ഏജന്‍സിയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് താലിബാന്‍ വക്താവ് മൊഹമ്മദ് ഖൊറാസാനി അറിയിച്ചു.
തോക്കുധാരികള്‍ ഓട്ടോറിക്ഷയിലാണ് ക്യാമ്പസിലേയ്ക്ക് എത്തിയതെന്നും, നിരവധി സ്ത്രീകള്‍ ആ സമയം അവിടെ ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഗാര്‍ഡിനെ വെടിവെച്ച് വീഴ്ത്തിയതിനു ശേഷമാണ് അക്രമികള്‍ ക്യാമ്പസിനുള്ളിലേയ്ക്ക് പ്രവേശിച്ചത്.
2014 ഡിസംബറില്‍ പെഷവാറിലെ ആര്‍മി പബ്ലിക് സ്‌കൂളില്‍ പാക് താലിബാന്‍ നടത്തിയ ആക്രമത്തില്‍ 134 കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു.
രാജ്യത്തിന്റെ ചരിത്രത്തില്‍ നടന്ന ഏറ്റവും ഭീകരമായ ആക്രമണമായിരുന്നു അത്. ആ ദുരന്തം നടന്ന് 4 വര്‍ഷം പിന്നിടുമ്പോള്‍ വീണ്ടും നാടിനെ നടുക്കുന്ന ദുരന്തത്തിന് രാജ്യം സാക്ഷിയായി.