ഭോപ്പാല്‍: ആക്രമണങ്ങള്‍ കുറയ്ക്കാന്‍ പെണ്‍കുട്ടികള്‍ ബോയ്ഫ്രണ്ട്‌സിനെ ഒഴിവാക്കണമെന്ന് ബി ജെ പി എം എല്‍ എ പന്നലാല്‍ ശാക്യ. ഒരു കോളേജ് പരിപാടിയ്ക്കിടയില്‍ പങ്കെടുക്കുമ്പോഴായിരുന്നു പന്നലാല്‍ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്. മധ്യപ്രദേശിലെ ഗുനയില്‍ നിന്നുള്ള എം എല്‍ എയാണ് പന്നാലാല്‍. സ്ത്രീകള്‍ ബോയ്ഫ്രണ്ട്‌സിനെ ഒഴിവാക്കിയാല്‍ ആക്രമണങ്ങളുടെ സാധ്യതയും കുറയും പന്നലാല്‍ പറഞ്ഞു.
കൂടാതെ നവരാത്രിക്ക് സ്ത്രീകള്‍ പൂജിക്കപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ വേറെ ആഘോഷങ്ങളുടെ ആവശ്യമില്ലെന്നും വനിതാ ദിനത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് പന്നാലാല്‍ വ്യക്തമാക്കി.
സ്ത്രീകളെ പൂജിക്കുന്ന രാജ്യമാണ് നമ്മുടേത് അതിനാല്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതിനോട് എങ്ങനെ യോജിക്കാനാകും, അതിനാലാണ് പാശ്ചാത്യ സംസ്‌ക്കാരത്തോട് അകലം പാലിക്കാന്‍ പറയുന്നത്, ഒരിക്കലും ബോയ്ഫ്രണ്ട്‌സോ ഗേള്‍ ഫ്രണ്ട്‌സോ ഉണ്ടാകുന്നതിനെ പ്രോത്സാഹിപ്പിക്കരുത് പന്നലാല്‍ പറയുന്നു.