കോഴിക്കോട് കെഎസ് ആര്‍ടിസി ബസിനുനേരെ ആക്രമണം ; സര്‍വ്വീസ് നിര്‍ത്തി വെച്ചു

attack

കോഴിക്കോട്: കോഴിക്കോട് തൊട്ടില്‍പാലത്തുനിന്നും ബംഗളൂരുവിലേക്ക് സര്‍വ്വീസ് നടത്തിയ കെഎസ് ആര്‍ടിസി ബസിനുനേരെ ആക്രമണം. കെഎസ്ആര്‍ ടിസി സൂപ്പര്‍ എക്‌സ്പ്രസ് ബസിനുനേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ചൊവ്വാഴ്ച അര്‍ധരാത്രി ബംഗളൂരു-മൈസൂരു ഹൈവേയില്‍ ചന്നപട്ടണയിലായിരുന്നു ആക്രമണം നടന്നത്.

ജീപ്പിലെത്തിയ ഒരു സംഘം ബസിന് നേരെ കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് ബസ് സര്‍വ്വീസ് നിര്‍ത്തി വെച്ചു. മുന്‍ഭാഗത്തെ ചില്ലുകള്‍ കല്ലേറില്‍ പൂര്‍ണമായും തകര്‍ന്നു. തുടര്‍ന്ന് രാവിലെ ഒന്‍പതിന് തൊട്ടില്‍പാലത്തുനിന്നും ബംഗളൂരുവിലേക്ക് നടത്തേണ്ടിയിരുന്ന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചതായി തൊട്ടില്‍പ്പാലം ഡിപ്പോ അധികൃതര്‍ അറിയിച്ചു.

Top