വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗ്ഗന്‍ മോഹന്‍ റെഡ്ഡിയ്‌ക്കെതിരെ ആക്രമണം

വിശാഖപട്ടണം: വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗ്ഗന്‍ മോഹന്‍ റെഡ്ഡിയ്‌ക്കെതിരെ ആക്രമണം. ആക്രമണത്തില്‍ അദ്ദേഹത്തിനു കുത്തേറ്റു.

വിശാഖപട്ടണത്തെ വിമാനത്താവളത്തില്‍ വെച്ചാണ് ജഗ്ഗന്‍ മോഹന് കുത്തേറ്റത്. സംഭവത്തെ തുടര്‍ന്ന് അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി.

cf73334e-b348-4267-87a8-6389c19f6875

ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഇടതു തോളിനാണ് കുത്തേറ്റിരിക്കുന്നത്. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകനാണ് ജഗന്‍ മോഹന്‍ റെഡ്ഡി. നിലവില്‍ ആന്ധ്രാപ്രദേശ് നിയമസഭയില്‍ പ്രതിപക്ഷ നേതാവും കഡപ്പ നിയോജകമണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമാണ് അദ്ദേഹം.

Top