മുംബൈ ബീച്ചുകളില്‍ ഭയം നിറച്ച് ‘ജെല്ലി ഫിഷ്’; പരിക്കേറ്റത് 150ലേറെ പേര്‍ക്ക്

JELLY-FISH

മുംബൈ: മുംബൈ ബീച്ചുകളില്‍ ഭയം നിറച്ച് ജെല്ലി ഫിഷിന്റെ സാന്നിധ്യം. ജെല്ലി ഫിഷിന്റെ ആക്രമണത്തില്‍ 150ലേറെ പേര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്.

‘പോര്‍ച്ചുഗീസ് മാന്‍ ഓഫ് വാര്‍’ എന്നറിയപ്പെടുന്ന ‘ബ്ലൂ ബോട്ടില്‍ ജെല്ലി ഫിഷു’കളാണ് ആളുകള്‍ക്ക് ഭീഷണിയാകുന്നത്. ജെല്ലി ഫിഷിന്റെ നീണ്ട ടെന്റക്കിളുകള്‍ ശരീര ഭാഗങ്ങളില്‍ തട്ടുമ്പോള്‍ ചൊറിച്ചിലും വേദനയും ഉണ്ടാകും. ജെല്ലി ഫിഷിന്റെ ആക്രമണത്തില്‍ മത്സ്യങ്ങള്‍ ചാവാറുണ്ടെങ്കിലും മനുഷ്യന് ദോഷകരമായ രീതിയില്‍ ഏറ്റിരുന്നില്ല. ഈ സ്ഥിതിയ്ക്കാണ് ിപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.

മണ്‍സൂണ്‍ പകുതിയെത്തുമ്പോള്‍ ജെല്ലി ഫിഷുകള്‍ മുംബൈ തീരത്തുണ്ടാവുന്നത് പതിവു കാഴ്ചയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ 150 പേരെ ജെല്ലി ഫിഷുകള്‍ ആക്രമിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം പതിവിലും കൂടുതല്‍ ജെല്ലി ഫിഷുകള്‍ മുംബൈ ബീച്ചുകളിലുള്ളതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Top