ഡെറാഡൂൺ: 12 വയസുകാരനെ സീനിയർ വിദ്യാർത്ഥികൾ ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തി. ഡോക്ടർമാർ കുട്ടി മരിച്ചെന്ന് സ്ഥിരീകരിച്ചതോടെ സ്‌കൂൾ അധികൃതർ ക്യാമ്പസിനുള്ളിൽ തന്നെ മൃതദേഹം ദഹിപ്പിച്ചു.
ബോർഡിംഗ് സ്‌കൂളിൽ പഠിച്ചിരുന്ന വാസു യാദവ് എന്ന കുട്ടിയുടെ മൃതദേഹമാണ് തെളിവുകൾ നശിപ്പിക്കാൻ വേണ്ടി ദഹിപ്പിച്ചതെന്നാണ് റിപ്പോർട്ട്. സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ മർദനമേറ്റാണ് കുട്ടി മരണപ്പെട്ടത്. കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയതായും ആക്ഷേപമുണ്ട്. ബിസ്‌ക്കറ്റ് പായ്ക്കറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് സീനിയർ വിദ്യാർഥികൾ പന്ത്രണ്ടു വയസുകാരനെ മർദിച്ചത്.