ഡല്‍ഹിയില്‍ സംഘം ചേര്‍ന്ന് ആക്രമണം ; ഇരയായ യുവാവിന്റെ നില ഗുരുതരം

murder-

ന്യൂഡല്‍ഹി: തലസ്ഥാനത്ത് സംഘം ചേര്‍ന്ന് യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു. ആക്രമണത്തിനിരയായ ആശിഷ് എന്ന യുവാവിന്റെ ശരീരത്തില്‍ 50 വെട്ടുകളാണ് ഉണ്ടായിരുന്നത്. ദക്ഷിണ ഡല്‍ഹിയിലെ ഖാന്‍പൂരില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം ആശിഷിനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വൈകിട്ട് നാലോടെ ജിമ്മില്‍ പോയി മടങ്ങവെയാണ് സംഘം ധുഗല്‍ കോളനിയില്‍ വെച്ച് ഇയാളെ ആക്രമിച്ചത്. യുവാവിനെ വളഞ്ഞ സംഘം തുടര്‍ച്ചയായി മര്‍ദിക്കുകയും കുത്തുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമായിട്ടുണ്ട്. ആശിഷിനെ ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ഇയാളുടെ നില അതീവ ഗുരുതരമാണെന്നു പൊലീസ് അറിയിച്ചു.

Top