ബംഗളൂരുവിൽ മലയാളി യുവാവിന് നേരെ ആക്രമണം

ബംഗളൂരു; ബംഗളൂരുവില്‍ ട്രെയിൻ കാത്തുനിൽക്കുന്നതിനിടെ മലയാളി യുവാവിനെ ആക്രമിച്ച് പണവും മൊബൈലും കവർന്നു. മലപ്പുറം നിലമ്പൂർ സ്വദേശി സഹദ് അലി ആണ് ആക്രമണത്തിനിരയായത്. ആഴത്തിൽ മുറിവേറ്റ ഇടതുകൈയക്ക് 29 തുന്നലുകളുണ്ട്. 27,000 രൂപയുടെ മൊബൈൽ ഫോണും പഴ്സിലുണ്ടായിരുന്ന 500 രൂപയും പാൻകാർഡ്, ആധാർ കാർഡ്, ലൈസൻസ്, എ.ടി.എം കാർഡ് തുടങ്ങിയവയുമാണ് നഷ്ടപ്പെട്ടത്.

തുടര്‍ച്ചയായി കവർച്ചാ സംഭവങ്ങൾ ആവർത്തിച്ചിട്ടും ബംഗളൂരുവിലെ കാർമലാരം റെയിൽവെ സ്റ്റേഷനിൽ ആവശ്യത്തിന് വെളിച്ചമോ സുരക്ഷയോ ഇല്ലെന്നുള്ള  പരാതി വ്യാപകമാണ്. ബന്ധുവീട്ടിൽ പോയി തിരിച്ചു നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സഹദിന് ആക്രമണം ഉണ്ടായത്

Top