കോഴിക്കോട് : കോഴിക്കോട് പേരാമ്പ്രയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും,പിതാവിനെയും ഒരു സംഘം യുവാക്കള്‍ ആക്രമിച്ചതായി പരാതി.
സംഭവത്തെ തുടര്‍ന്ന് പരാതി നല്‍കിയിട്ടും പൊലീസ് നടപടിയൊന്നും എടുത്തിട്ടില്ലെന്നും ആക്ഷേപമുണ്ട്.
പാണ്ടിക്കോട് സ്വദേശിയായ സിദ്ധന്‍ എന്നയാള്‍ക്കെതിരെ കുട്ടിയുടെ പിതാവ് സംസാരിച്ചതാണ് കുടുംബത്തെ ആക്രമിക്കാന്‍ കാരണമായത്.
ഈ പ്രശ്‌നത്തില്‍ നേരത്തെയും ഈ കുടുംബത്തിന് നേരെ ആക്രമണമുണ്ടായിരുന്നതായി പരാതിയുണ്ട്.
കഴിഞ്ഞ മാസം 19ന് ബൈക്കില്‍ പോകുകയായിരുന്ന പിതാവിനെയും, പെണ്‍ക്കുട്ടിയെയും സിദ്ധന്റെ ആളുകള്‍ മര്‍ദ്ദിക്കുകയായിരുന്നു.
പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തിട്ടില്ലെന്നാണ് ആക്ഷേപം. സംഭവത്തെക്കുറിച്ച് ചൈല്‍ഡ് ലൈനിനും പരാതി നല്‍കിയിട്ടുണ്ട്.
പരാതിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടതിനാലാണ് കേസെടുക്കാതിരുന്നതെന്ന് പൊലീസ് അറിയിച്ചു.