ട്രിപ്പോളി: ലിബിയയിലെ പടിഞ്ഞാറന്‍ നഗരമായ സ്ലിഠണില് പൊലീസ് പരിശീലന കേന്ദ്രത്തില്‍ നടന്ന ട്രക്ക് ബോംബ് ആക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
ലിബിയയുടെ അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരിന്റെ കീഴിലുള്ള വാര്‍ത്താ ഏജന്‍സി പതിനഞ്ച് പേര് കൊല്ലപ്പെട്ടെന്നും മുപ്പതുപേര്‍ക്ക് പരിക്കേറ്റെന്നുമാണ് റിപ്പോര്‍ട്ട ചെയ്തത.്
എന്നാല്‍ സ്ലിഠണ് നിയന്ത്രിക്കുന്ന ട്രിപ്പോളി അധികൃതരുമായി കൂറു പുലര്‍ത്തുന്ന മറ്റൊരു വാര്‍ത്താ ഏജന്‍സി കുറഞ്ഞത് അമ്പത് പേര് കൊല്ലപ്പെട്ടുവെന്നും 127പേര്‍ക്ക് പരിക്കേറ്റുമെന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.