ബാംകോ: മാലിയില്‍ സൈനിക പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 53 സൈനികര്‍ കൊല്ലപ്പെട്ടു. മെനക പ്രവിശ്യയിലെ ഇന്‍ഡലിമനെയിലുള്ള സൈനിക പോസ്റ്റിന് നേരെ വെള്ളിയാഴ്ചയാണ് ആക്രമണമുണ്ടായത്.
ഒരു നാട്ടുകാരനും ആക്രണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 10 ഓളം പേര്‍ക്ക് അതീവ ഗുരതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നിലിവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും മൃതദേഹങ്ങളുടെ തിരച്ചറിയല്‍ നടപടിക്രമങ്ങള്‍ തുടരുകയാണെന്നും മാലി വാര്‍ത്താവിനിമയ മന്ത്രിയായ സങ്കാരെ ട്വീറ്റ് ചെയ്തു.
വെള്ളിയാഴ്ച നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ഏറെ വര്‍ഷങ്ങളായി മാലിയില്‍ തീവ്രവാദികളും സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയിട്ട്.