തിരുവല്ലത്ത് പോലീസുകാർക്ക് നേരെ ആക്രമണം

തിരുവനന്തപുരം : തിരുവനന്തപുരം തിരുവല്ലത്ത് പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാരെ മര്‍ദിക്കുകയും സ്ഫോടക വസ്തു എറിഞ്ഞ ശേഷം പൊലീസ് ജീപ്പ് അടിച്ചു തകര്‍ക്കുകയും ചെയ്ത സംഭവത്തിൽ മൂന്നു പേർ പിടിയിൽ. നരുവാമൂട് സ്വദേശി അനൂപ്, ശാന്തിപുരം സ്വദേശി ജാസിം, അലുവിള സ്വദേശി ആദർശ് എന്നിവരാണ് പൊലീസ് പിടിയിലായത്. മറ്റു പ്രതികൾക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. മാല മോഷണക്കേസിലെ പ്രതികളെ പിടിക്കാന്‍ പൊലീസെത്തിയപ്പോഴായിരുന്നു അക്രമണമുണ്ടായത്.

വ്യാഴാഴ്ച രാത്രി മോഷണക്കേസിലെ രണ്ടു പ്രതികളെ പിടികൂടിയ ശേഷം കൂട്ടാളികളെ കണ്ടെത്താനായി ഫോർട്ട്–തിരുവല്ലം പൊലീസുകാർ തിരുവല്ലത്ത് ഇവരുടെ താവളത്തിലേക്കു പോകുന്നതിനിടെയായിരുന്നു അക്രമം. 14 പേർ അടങ്ങുന്ന സംഘമാണ് പൊലീസിനെ അക്രമിച്ചത്. തിരുവല്ലം സ്റ്റേഷനിലെ എസ്ഐയുടെ വയര്‍ലെസ് തട്ടിയെടുക്കുകയും ജീപ്പിന്‍റെ ചില്ലു തകര്‍ക്കുകയും ചെയ്തു.

Top