കോഴിക്കോട്: സിപിഎമ്മിന്റെ കോഴിക്കോട് ജില്ലാക്കമ്മിറ്റി ഓഫീസിനു നേരെ ഉണ്ടായ ആക്രമണങ്ങള്‍ ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ജില്ലാ സെക്രട്ടറി പി. മോഹനനെ ലക്ഷ്യം വച്ചുള്ളതായിരുന്നു ആക്രമണം. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
സിപിഎമ്മിന്റെതെന്നല്ല ഒരു പാര്‍ട്ടിയുടെയും ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടാകാന്‍ പാടില്ല. ഇങ്ങനെയുണ്ടാകുന്ന ആക്രമണങ്ങള്‍ സമാധാനയോഗത്തിലെ ധാരണകള്‍ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ആക്രമണവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനത്തിന്റെയൊക്കെ വാക്കുകള്‍ക്ക് ആരെങ്കിലും വിലകല്പിക്കുമോയെന്നും മുഖ്യമന്ത്രി പരിഹസിച്ചു.