യുഎസ് ക്യാപ്പിറ്റലിനു നേരെ ആക്രമണം: അക്രമിയെ വെടിവച്ചു കൊന്നു

വാഷിങ്ടൻ: യുഎസ് പാർലമെന്റ്‌ മന്ദിരമായ ക്യാപ്പിറ്റലിനു മുന്നിൽ പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ അക്രമി കാർ ഇടിച്ചുകയറ്റി. ഒരു ഉദ്യോഗസ്ഥൻ മരിച്ചു. മറ്റൊരാൾക്കു പരുക്കേറ്റു. അക്രമിയെ വെടിവച്ചു കൊന്നു.ബാരിക്കേഡിൽ ഇടിച്ചു നിർത്തിയ കാറിനു പുറത്തിറങ്ങിയ അക്രമി പൊലീസിനു നേർക്കു കത്തിവീശി. ഒരു പൊലീസ് ഉദ്യോഗസ്ഥനു കുത്തേറ്റതായും റിപ്പോർട്ടുണ്ട്..

തീവ്രവാദ ബന്ധമില്ലെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് വ്യക്തമാക്കി. ജനുവരി ആറിനു നടന്ന കലാപത്തെത്തുടർന്ന് ഈ ഭാഗത്തു വേലികെട്ടി ഗതാഗതം തടഞ്ഞിരുന്നെങ്കിലും അടുത്തിടെ നീക്കം ചെയ്തിരുന്നു. സംഭവത്തെത്തുടർന്നു ക്യാപ്പിറ്റലിൽ അതീവസുരക്ഷ പ്രഖ്യാപിച്ചു.

Top