കുവൈറ്റ്: ഫിലിപ്പൈന്‍സിലെ ഗാര്‍ഹിക തൊഴിലാളികള്‍ക്കെതിരെയുള്ള അതിക്രമം വര്‍ധിച്ചതായി ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ടുഡേര്‍ട്ട്. ഫിലിപ്പൈന്‍സ് തൊഴിലാളികള്‍ ജീവനൊടുക്കുന്ന സാഹചര്യം ഇല്ലാതാക്കുന്നതിന് കുവൈറ്റ് നേതൃത്വം അടിയന്തിരമായി ഇടപെടണമെന്നും പ്രസിഡന്റ് പറഞ്ഞു.
കുവൈറ്റില്‍ ഗാര്‍ഹികത്തൊഴിലാളികള്‍ക്കെതിരായ ലൈംഗികാതിക്രമം കൂടിയതായി കുറ്റപ്പെടുത്തിയ അദ്ദേഹം തൊഴിലാളികളെ അയക്കുന്നത് നിര്‍ത്തുമെന്നും കൂട്ടിച്ചേര്‍ത്തു. ‘താന്‍ കുവൈറ്റ് നേതൃത്വത്തെ ബഹുമാനിക്കുന്നുണ്ടെന്നും, എന്നാല്‍ അവര്‍ വിഷയത്തില്‍ ഇടപെട്ട് എന്തെങ്കിലും ചെയ്‌തേ പറ്റുകയുള്ളൂവെന്നും, നിരവധി സ്ത്രീ തൊഴിലാളികള്‍ ആത്മഹത്യ ചെയ്ത സംഭവം ആവര്‍ത്തിക്കരുതെന്നും പ്രസിഡന്റ് പറഞ്ഞു.
എന്നാല്‍ ഫിലിപ്പൈന്‍ പ്രസിഡന്റിന്റെ പ്രസ്താവന തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉള്ളതാണെന്നാണ് കുവൈറ്റ് വിദേശ കാര്യ സഹമന്ത്രി ഖാലിദ് അല്‍ ജാറുല്ല വ്യക്തമാക്കുന്നത്.