പാറശാല: സി.പി.എം പ്രദേശിക നേതാവ് ഉള്‍പ്പെടെയുള്ള സംഘം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും വൃദ്ധനെയും മര്‍ദ്ദിച്ചെന്ന് പരാതി. ഉദിയന്‍കുളങ്ങര എള്ളുവിള കടയാറപുത്തന്‍വീട്ടില്‍ വേലപ്പന്‍ (69), ചെറുമകള്‍ ആതിര.എ.ആര്‍ (16) എന്നിവരെയാണ് മര്‍ദ്ദിച്ചത്.
ഞായറാഴ്ച രാത്രി 11 മണിയ്ക്ക് ഉദിയന്‍കുളങ്ങര ജംഗ്ഷനിലായിരുന്നു സംഭവമുണ്ടായത്. പ്രദേശത്ത് ബി.ജെ.പിയുടെ ബൂത്ത് ഓഫീസ് കെട്ടുന്നതുമായുള്ള തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. ഓഫീസ് തുറക്കാനായി കൊണ്ടുവന്ന ബോര്‍ഡുകളും കൊടികളും സംഘം നശിപ്പിച്ചു.