കോഴിക്കോട്: തനിയ്‌ക്കെതിരെ നടന്ന ആക്രമണത്തില്‍ തലശേരിയിലെ ജനപ്രതിനിധിയ്ക്ക് പങ്കുണ്ടെന്ന് സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിഒടി നസീര്‍.
ആക്രമണത്തില്‍ പി.ജയരാജന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും ഗൂഢാലോചനയില്‍ ഉന്നതരുടെ പങ്ക് വ്യക്തമാക്കുവാന്‍ അന്വേഷണം നടത്തണമെന്നും രണ്ട് സിപിഎം ലോക്കല്‍ കമ്മറ്റി അംഗങ്ങളും ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ടെന്നും നസീര്‍ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് 18 ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡില്‍ വെച്ചായിരുന്നു സി ഒ ടി നസീര്‍ ആക്രമിക്കപ്പെട്ടത്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേല്‍പ്പിച്ചത്.