പാറ്റ്‌ന: ബിഹാറില്‍ പ്രദേശവാസികള്‍ ചേര്‍ന്ന് പൊലീസുകാരെ മര്‍ദ്ദിച്ചു. ബിഹാറിലെ അറയിലാണ് പ്രദേശവാസികളുടെ മര്‍ദ്ദനത്തിന് മൂന്നു പൊലീസുകാര്‍ ഇരയായത്.
സംഭവത്തില്‍ പൊലീസുകാര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. മുന്‍ ഡെപ്യൂട്ടി മേയര്‍ ധന്‍ബാദ് നീരജ് സിംഗ് കൊലപാതകക്കേസിലെ പ്രതികളെ അറസ്റ്റു ചെയ്യാനെത്തിയ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കു നേരെയായിരുന്നു ആക്രമണമുണ്ടായത്. 2017 മാര്‍ച്ച് 21നാണ് നീരജ് സിംഗ് വെടിയേറ്റ് മരിച്ചത്. നാല് പേടങ്ങുന്ന സംഘം ചേര്‍ന്ന് സിംഗിന്റെ കാറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.