ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണം; ആശ്രമത്തിലെ സംഭവത്തെ കുറിച്ച് ശ്രേയാംസ് കുമാര്‍

sreyamskumar

കോഴിക്കോട്: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ നടന്ന ആക്രമണം കേരളത്തിന്റെ മതനിരപേക്ഷ മനസിനു നേരെയുള്ള കടന്നാക്രമണമാണെന്ന് ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാര്‍.

സ്വന്തം നിലപാട് തുറന്നു പറഞ്ഞതിനാണ് അക്രമികള്‍ സന്ദീപാനന്ദഗിരിക്കെതിരെ രംഗത്തെത്തിയതെന്നും എന്ത് പറയണം, എന്ത് കേള്‍ക്കണം, എന്ത് ഭക്ഷിക്കണം എന്നെല്ലാം സംഘപരിവാര്‍ ശക്തികള്‍ തീരുമാനിച്ച് നടപ്പാക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.

ഇത്തരത്തിലുള്ള ആക്രമണം സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും നേരെയുള്ള കടന്നാക്രമണമാണെന്നും ഇരുട്ടിന്റെ മറവില്‍ ഇത്തരം അക്രമങ്ങള്‍ നടത്തുന്നവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Top