ക്വറ്റ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ ആയുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ പതിനാല് പേര്‍ കൊല്ലപ്പെട്ടു.
അര്‍ദ്ധ സൈനിക വേഷത്തിലായിരുന്നു അക്രമികള്‍ എത്തിയത്. മക്രാന്‍ തീരദേശ ഹൈവേയില്‍ വെച്ച് ബസ് തടഞ്ഞുനിര്‍ത്തിയായിരുന്നു യാത്രക്കാര്‍ക്കു നേരെ വെടിവെച്ചത്.
ഒറാമയില്‍ നിന്നും കറാച്ചിയിലേക്ക് പുറപ്പെട്ട ബസിനുനേര്‍ക്കായിരുന്നു ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.