പുനഃപരിശോധനാ ഹര്‍ജിയുമായി ആക്രമിക്കപ്പെട്ട നടി വീണ്ടും ഹൈക്കോടതിയിലേക്ക്‌

കൊച്ചി : ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിലേക്ക്. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചിരിക്കുന്നത്. അടുത്തയാഴ്ച ഹൈക്കോതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കും.

രണ്ടാഴ്ച മുന്‍പ് ഇതേ ആവശ്യം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് പു:നപരിശോധനാ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്.

കേസിന്റെ വിചാരണ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതുകൊണ്ട് വനിതാ ജഡിജിയെ അനുവദിച്ച്‌ തരണം എന്നാണ് നടി ആവശ്യപ്പെടുക.

Top