ആക്രമണങ്ങള്‍ പെരുകുന്നു ; പാക്കിസ്ഥാനില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ കനത്ത സുരക്ഷയില്‍

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഇത്തവണ ക്രിസ്മസ് ആഘോഷങ്ങള്‍ കനത്ത സുരക്ഷാവലയത്തിനുള്ളില്‍.

ക്രിസ്മസിന് ദിവസങ്ങള്‍ മുന്‍പ് മാത്രം ഇവിടുത്തെ ആരാധനാലയം ആക്രമിക്കപ്പെട്ടതിനേത്തുടര്‍ന്നാണ് സുരക്ഷ കര്‍ശനമാക്കിയത്.

ഡിസംബര്‍ 17 ന് ക്വറ്റയില്‍ ഉണ്ടായ ആക്രമണത്തില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇതിനു ശേഷം ജനങ്ങള്‍ പരിഭ്രാന്തരാണെന്നും അതിനാലാണ് സുരക്ഷ ശക്തമാക്കിയതെന്നും അധികൃതര്‍ അറിയിച്ചു.

ക്രിസ്ത്യന്‍ മതവിഭാഗക്കാര്‍ താമസിക്കുന്ന മേഖലകളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും പള്ളികള്‍ സുരക്ഷയേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

പൊതുനിരത്തുകളിലെ ആഘോഷങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. രാജ്യത്തെ 29 പള്ളികളിലായി 100ലേറെ സുരക്ഷാസംഘങ്ങളെയാണ് വിന്യസിച്ചിരുന്നത്.

Top