പ്രശംസകള്‍ ഏറ്റു വാങ്ങി ആട്ടം, ഒടിടിയില്‍ സ്ട്രീമിങ്ങ് തുടങ്ങി

ന്ത്രണ്ട് നടന്മാരും ഒരു നടിയുമുള്ള നാടക ഗ്രൂപ്പിനെ പ്രമേയമാക്കിയ ആട്ടം ഒടിടി റിലീസ് ചെയ്തു. നിരവധി ചലച്ചിത്ര മേളകളില്‍ പ്രശംസയേറ്റുവാങ്ങിയ ചിത്രത്തിന് തിയേറ്ററില്‍ വലിയ കാഴ്ച്ചക്കാരെ സമ്പാദിക്കാന്‍ കഴിഞ്ഞില്ല. സിനിമാ നിരൂപകരും ആട്ടം തിയേറ്ററില്‍ കണ്ടിറങ്ങിയ പ്രേക്ഷകരും ഒരിക്കലും മിസ് ചെയ്യാനാകാത്ത ചിത്രം എന്നാണ് വിശേഷിപ്പിച്ചത്. രണ്ട് ദിവസം മുന്‍പാണ് ആട്ടം ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തിയത്. ഇതോടെ ആട്ടത്തിന് പ്രേക്ഷകരും ആരാധകരും വീണ്ടും ഇരട്ടിയായി.

സമീപ കാലത്തെ മികച്ച ചിത്രങ്ങളിലൊന്ന് എന്നാണ് ആട്ടം ഒടിടിയില്‍ കണ്ട പ്രേക്ഷകരുടെ വിലയിരുത്തല്‍. ‘ഐഎഫ്എഫ്‌കെയില്‍ പലവട്ടം മുന്നില്‍ എത്തിയിട്ടും മലയാളം പടം അല്ലെ, പിന്നെയും കാണാലോ എന്ന് പറഞ്ഞ് ഒഴിഞ്ഞ ചിത്രം പതിവ് രീതികള്‍ പൊളിച്ചു തിയേറ്ററില്‍ വന്നപ്പോഴും കാണാതിരുന്ന കുറ്റ ബോധത്തില്‍ പറഞ്ഞു പോവുകയാണ്..”മലയാളം സിനമ തരുന്ന കണ്ടെന്റ് അതൊരിക്കലും ഒരുകാലത്തും ഡൗണാവാന്‍ പോണില്ല എന്ന് ഉറപ്പിക്കുന്ന സിനിമയാണ് ആട്ടം. സിനിമയുടെ സ്‌ക്രിപ്റ്റിന് തന്നെ ആദ്യ സല്യൂട്ട്, Its Masterpiece”ഒട്ടും ലാഗ് ഇല്ലാതെ പ്രെസെന്റ് ചെയ്ത ഡയറക്ടര്‍ക്ക് ഇരിക്കട്ടെ കുതിര പവന്‍’, ‘ഈയടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച മലയാള സിനിമകളില്‍ ഒന്നാണ് ആട്ടം’ എന്നിങ്ങനെയാണ് പ്രതികരണങ്ങള്‍.

സിനിമ കാണാന്‍ വൈകിയതിലുള്ള നിരാശയും പ്രേക്ഷകര്‍ പ്രകടിപ്പിക്കുന്നുണ്ട്. വിനയ് ഫോര്‍ട്ടും സെറിന്‍ ഷിഹാബുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. നാടക പ്രവര്‍ത്തകനായ ആനന്ദ് ഏകര്‍ഷിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, അജി തിരുവാങ്കുളം, ജോളി ആന്റണി, മദന്‍ ബാബു, നന്ദന്‍ ഉണ്ണി, പ്രശാന്ത് മാധവന്‍, സന്തോഷ് പിറവം, സെല്‍വരാജ് രാഘവന്‍, സിജിന്‍ സിജീഷ്, സുധീര്‍ ബാബു എന്നിവരും നിര്‍ണായകമായ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ഒരു നാടകത്തിന് പിന്നാലെയുളള ആഘോഷ പരിപാടിക്കിടെ അനിഷ്ട സംഭവവുമുണ്ടാവുകയും പിന്നീട് നടക്കുന്ന ചര്‍ച്ചയും നിലപാടുകളുമാണ് ആട്ടം പറയുന്നത്.

Top