അട്ടപ്പാടിയില്‍ കാണാതായ ആദിവാസിയുടെ മൃതദേഹം അടച്ചിട്ട വീട്ടില്‍ കുഴിച്ചിട്ട നിലയില്‍

deadbody

പാലക്കാട്: അട്ടപ്പാടിയില്‍ കാണാതായ ആദിവാസിയുടെ മൃതദേഹം അടച്ചിട്ട വീട്ടില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.

ചേരമാന്‍കണ്ടിയൂരിലെ മരുതന്റെ മൃതദേഹമാണ് മൊട്ടി കോളനിയിലെ അടച്ചിട്ട വീട്ടില്‍ നിന്ന് കണ്ടൈത്തിയത്.

വീട്ടില്‍ നിന്ന് ദുര്‍ഗന്ധമുണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

തൃശൂരില്‍ നിന്ന് ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്.

തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കൊണ്ടുപോകും. വീടിന്റെ ഉടമ മണിയെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Top