മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജാമ്യം നിക്ഷേധിച്ചു. മണ്ണാര്‍ക്കാട് പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസിലുള്‍പ്പെട്ട 16 പ്രതികളുടേയും ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതിയാണു കേസ് പരിഗണിച്ചത്.
കേസില്‍ താവളം പാക്കുളം മേച്ചേരില്‍ ഹുസൈന്‍ (50), മുക്കാലി കിളയില്‍ മരക്കാര്‍ (33), മുക്കാലി പൊതുവച്ചോല ഷംസുദീന്‍ (34), കക്കുപ്പടി കുന്നത്തുവീട്ടില്‍ അനീഷ് , മുക്കാലി താഴുശേരി രാധാകൃഷ്ണന്‍ (34), ആനമൂളി പൊതുവച്ചോല അബൂബക്കര്‍ (31), മുക്കാലി പടിഞ്ഞാറപള്ള കുരിക്കള്‍ വീട്ടില്‍ സിദ്ധീഖ് (38), മുക്കാലി തൊട്ടിയില്‍ ഉബൈദ് (25), മുക്കാലി വിരുത്തിയില്‍ നജീബ് (33), മുക്കാലി മണ്ണമ്പറ്റ ജെയ്ജുമോന്‍ (44), മുക്കാലി ചോലയില്‍ അബ്ദുള്‍ കരീം (48), മുക്കാലി പൊട്ടിയൂര്‍കുന്ന് പുത്തന്‍പുരക്കല്‍ സജീവ് (30), കള്ളമല മുരിക്കട സതീഷ് (39), കള്ളമല ചെരുവില്‍ വീട്ടില്‍ ഹരീഷ് (34), കള്ളമല ചെരുവില്‍ വീട്ടില്‍ ബിജു, കള്ളമല വിരുത്തിയില്‍ മുനീര്‍ (28) തുടങ്ങി 16 പേരാണ് കേസില്‍ അറസ്റ്റിലായിരുന്നത്.