attapadi irrigation project

ഡല്‍ഹി : അട്ടപ്പാടി വാലി ജലസേചന പദ്ധതിക്ക് പാരിസ്ഥിതിക അനുമതി തേടി കേരളം സമര്‍പ്പിച്ചിരുന്ന അപേക്ഷ കേന്ദ്രം തള്ളി. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയമാണ് അപേക്ഷ തള്ളിയത്.

ഇക്കാര്യത്തില്‍ തമിഴ്‌നാടിന്റെ അഭിപ്രായം അറിയാതെ തീരുമാനം എടുക്കാനാവില്ലെന്നു വ്യക്തമാക്കിയാണ് കേന്ദ്രം കേരളത്തിന്റെ ആവശ്യം തള്ളിയത്. തമിഴ്‌നാടിന്റെ അഭിപ്രായം ആരാഞ്ഞ് കേന്ദ്രം കത്തയച്ചു.

ഇക്കാര്യത്തില്‍ തമിഴ്‌നാടിന്റെ അഭിപ്രായം തേടേണ്ടതില്ലെന്നായിരുന്നു കേരളത്തിന്റെ അഭിപ്രായം.

അട്ടപ്പാടിയിലെ കാര്‍ഷിക മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യം വച്ച് 1974ല്‍ ആരംഭിച്ച പദ്ധതിയാണ് അട്ടപ്പാടി വാലി ഇറിഗേഷന്‍ പദ്ധതി.

പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനം ആരംഭിച്ചിരുന്നെങ്കിലും സ്ഥലമേറ്റെടുക്കലില്‍ ഒതുങ്ങിപ്പോയി. 12,500 ഹെക്ടറിലേക്കായി വിഭാവനം ചെയ്ത പദ്ധതി പിന്നീട് 4,374 ഹെക്ടറിലേക്ക് ചുരുക്കി.

കാവേരി ട്രിബ്യൂണലിന്റെ തീര്‍പ്പനുസരിച്ച് 39 ടി.എം.സി. ജലം കേരളത്തിന് അവകാശപ്പെട്ടതാണ്.

ഈ സാഹചര്യത്തില്‍ നിയമതടസ്സങ്ങളോ അന്തര്‍സംസ്ഥാനതര്‍ക്കങ്ങളോ ഇല്ലാതെ തന്നെ അട്ടപ്പാടി വാലി ഇറിഗേഷന്‍ പദ്ധതി സര്‍ക്കാരിന് നടപ്പില്‍ വരുത്താന്‍ സാധിക്കുകയും ചെയ്യും.

Top