അട്ടപ്പാടി മധു വധക്കേസ്; ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: അട്ടപ്പാടി മധു വധക്കേസിലെ ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചു. കേസിലെ മറ്റ് 12 പ്രതികളുടെ ഇടക്കാല ഹര്‍ജി കോടതി തള്ളി. മണ്ണാര്‍ക്കാട് എസ്സി-എസ്ടി കോടതി വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീലിലാണ് നടപടി.

ശിക്ഷ മരവിപ്പിച്ചതിനാല്‍ അപ്പീലില്‍ വിധി പറയുന്നത് വരെ ഒന്നാം പ്രതിക്ക് ജാമ്യത്തില്‍ പുറത്തിറങ്ങാന്‍ സാധിക്കും. ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും പാലക്കാട് റവന്യു ജില്ല പരിധിയില്‍ കടക്കരുത് എന്ന നിബന്ധനയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവിട്ടത്. അപ്പീല്‍ ഹര്‍ജിയില്‍ കോടതി പിന്നീട് വാദം കേള്‍ക്കും.

പ്രതികളെ 7 വര്‍ഷം തടവിനാണ് കോടതി ശിക്ഷ വിധിച്ചത്. അപ്പീലില്‍ വിധി വരുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് തടയണം എന്നായിരുന്നു ആവശ്യം. കുറ്റകൃത്യത്തിന്റെ ആദ്യ ഘട്ടത്തില്‍ ഹുസൈന്‍ സ്ഥലത്ത് ഉണ്ടായില്ലെന്ന് കോടതി നിരീക്ഷിച്ചു. 2024 ജനുവരിയില്‍ അപ്പീലുകളില്‍ വാദം കേള്‍ക്കും.

Top