പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു. പുതൂര്‍ മേലെ ചുണ്ടപ്പെട്ടി ഊരില്‍ മോഹന്‍-ശാലിനി ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്.
മൂന്ന് ദിവസം മുമ്പായിരുന്നു ശാലിനി കുഞ്ഞിന് ജന്മം നല്‍കിയത്. ഏഴാം മാസത്തില്‍ ജനിച്ച കുഞ്ഞിന് 620 ഗ്രാം മാത്രമായിരുന്നു തൂക്കം.
ഈ വര്‍ഷം അട്ടപ്പാടിയില്‍ നാലാമത്തെ ശിശുമരണമാണിത്. കഴിഞ്ഞ കൊല്ലം 14 ശിശു മരണമാണ് അട്ടപ്പാടിയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തത്.