പാലക്കാട്: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. അട്ടപ്പാടിയില്‍ മുക്കാലി കരുവര ഊരിലെ ചാത്തനാണ് ഭാര്യ ശാന്തയെ കൊലപ്പെടുത്തിയ ശേഷം വീടിന്റെ ഉത്തരത്തില്‍ തൂങ്ങി മരിച്ചത്. ചാത്തന്‍ പ്ലാസ്റ്റിക്ക് കയര്‍കൊണ്ട് കഴുത്ത് ഞെരുക്കിയാണ് ശാന്തയെ കൊന്നത്.
കൊലപാതക സമയം ഇവരുടെ മൂന്ന് ആണ്‍ മക്കള്‍ വീട്ടിലുണ്ടായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വാസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി.
കുടുംബ വഴക്കാണ് കൊലപാതക കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.