അട്ടപ്പാടിയില്‍ പുതിയ താലൂക്ക്, ആവശ്യത്തിന് തസ്തികകളും സൃഷ്ടിക്കും; മന്ത്രിസഭായോഗം

തിരുവനന്തപുരം: അട്ടപ്പാടിയില്‍ പുതിയ താലൂക്ക് സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇവിടെ ആവശ്യത്തിന് തസ്തികകളും സൃഷ്ടിക്കും. ലൈഫ് പദ്ധതിക്കായി 1500 കോടി ഹഡ്‌കോയില്‍ നിന്നും വായ്പ എടുക്കും. ലൈഫ് ഗുണഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനും മന്ത്രിസഭായോഗം തീരുമാനമായി.

പുതുശ്ശേരി മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ മക്കള്‍ക്ക് 5 ലക്ഷം വീതം ധനസഹായം നല്‍കും. കൊവിഡ് കാലത്ത് ടാക്‌സികള്‍ക്ക് 15 വര്‍ഷത്തെ ടാക്‌സ് ഇളവ് നല്‍കും. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവയ്ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതിന് പുറമെയാണ് ഈ തീരുമാനങ്ങള്‍. വിവിധ വകുപ്പുകളില്‍ പരമാവധി തസ്തികകള്‍ സൃഷ്ടിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 35 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലായി 151 തസ്തിക സൃഷ്ടിക്കും.

ആരോഗ്യവകുപ്പില്‍ 3000 തസ്തിക സൃഷ്ടിക്കും. പരിയാരം മെഡിക്കല്‍ കോളേജില്‍ – 772, ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റില്‍ – 1200, ആയുഷ് വകുപ്പില്‍- 300, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ – 728 എന്നിങ്ങനെയാണ് ആരോഗ്യ വകുപ്പിലെ തസ്തിക സൃഷ്ടിക്കല്‍. മണ്ണ് സംരക്ഷണ വകുപ്പില്‍ 111 തസ്തിക സൃഷ്ടിക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

Top