അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരിച്ചു. പുതൂര്‍ പഞ്ചായത്തിലെ മൂലക്കൊമ്പ് ആദിവാസി ഊരിലെ തുളസി – രങ്കന്‍ ദമ്പതികളുടെ ഒന്നര മാസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്.

ഇവരുടെ ആറ് മക്കളില്‍ അഞ്ചാമത്തെ കുട്ടിയാണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് കുട്ടി മരിച്ചത്. ജനിതക വൈകല്യമാണ് മരണകാരണമെന്ന് അട്ടപ്പാടി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Top